കൊറോണ വൈറസിന് രാഷ്ട്രീയ- മതപര പരിഗണനകള്‍ ഇല്ല; നരേന്ദ്രമോദിക്ക് ഇറാന്‍ പ്രസിഡണ്ടിന്റെ കത്ത്

single-img
15 March 2020

ദിനംപ്രതി കൊറോണ ഭീകരമായി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് കത്തെഴുതി ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി.യുഎസ് ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇരട്ടി തിരിച്ചടിയാണുണ്ടാക്കുന്നത് എന്നും കൊവിഡ്-19 നെ പ്രതിരോധിക്കാന്‍ പരസ്പര സഹകരണം വേണമെന്നും കത്തിൽ അദ്ദേഹം പറയുന്നു.

അതേപോലെ തന്നെ കൊറോണ വൈറസിന് രാഷ്ട്രീയ- മതപര- വംശ പരിഗണനകൾ ഒന്നുമില്ല എന്ന് പറയുന്ന കത്തില്‍ കൊവിഡ്-19 ഇറാനില്‍ പടര്‍ന്നു പിടിച്ച സാഹചര്യത്തിലും അമേരിക്ക വിലക്കുകള്‍ നീക്കിയില്ലെന്നും ആരോപിക്കുന്നു. ഇതുവരെ 611 പേരാണ് ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഇറാനില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചത്.

പശ്ചിമേഷ്യയില്‍ തന്നെ ഏറ്റവുമധികം കൊവിഡ് ബാധിച്ചുള്ള മരണം നടന്നത് ഇറാനിലാണ്. അഴിഞ്ഞ ആഴ്ചയിൽ തന്നെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐഎംഎഫിനോട് ഇറാന്‍ സഹായ ധനം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.