സാര്‍ക് രാജ്യങ്ങളുടെ കൊറോണ എമര്‍ജന്‍സി ഫണ്ടിലേക്ക് 10 മില്യണ്‍ ഡോളര്‍ നല്‍കും: മോദി

single-img
15 March 2020

ദില്ലി: കൊറോണ വൈറസ് ബാധ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കോവിഡ് 19 എമര്‍ജന്‍സി ഫണ്ട് രൂപീകരിക്കാന്‍ സാര്‍ക് രാഷ്്ട്രങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രി മോദി. ഈ ഫണ്ടിലേക്ക് ഇന്ത്യ പത്ത് മില്യണ്‍ ഡോളര്‍ നല്‍കുമെന്നും അദേഹം പറഞ്ഞു.

കൊറോണയെ നേരിടുന്നതിന് സംയുക്ത നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാര്‍ക് രാജ്യങ്ങളുടെ നേതാക്കളുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗം നടത്തിയിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍വൈറസ് ബാധ തടയുന്നതിനുള്ള ഗവേഷണങ്ങള്‍ ഏകോപിപ്പിക്കാന്‍ പൊതുവായ സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.