മാപ്പു പറഞ്ഞിട്ടും കാര്യമുണ്ടായില്ല: മന്ത്രി കെ കെ ശൈലജക്കെതിരെ സഭ്യതയില്ലാത്ത പരാമർശം നടത്തിയ യുവാവ് അറസ്റ്റിൽ

single-img
15 March 2020

സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് യുവാവ് അറസ്റ്റിലായി. മണ്ണാര്‍മല ഈസ്റ്റ് സ്വദേശി കൈപ്പള്ളി അന്‍ഷാദിനെയാണ് മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

Support Evartha to Save Independent journalism

മറ്റൊരു പോസ്റ്റില്‍ വന്ന കമന്റുകളുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ ഇയാള്‍ സഭ്യേതര പരാമര്‍ശം നടത്തിയിരുന്നത്. അന്‍ഷാദ് മലബാറി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വിവാദ പരാമര്‍ശം പോസ്റ്റ് ചെയ്തത്. 

സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നിരവധി പേര്‍ ഇയാളുടെ ഫെയ്‌സ്ബുക്ക് പേജില്‍ എത്തിയതോടെ ഈ പോസ്റ്റ് നീക്കം ചെയ്തു കൂടാതെ മാപ്പ് അപേക്ഷിച്ച് കൊണ്ട് പുതിയൊരു കുറിപ്പും ഇയാള്‍ ശനിയാഴ്ച്ച പോസ്റ്റ് ചെയ്തിരുന്നു.