ലാലേട്ടാ എന്നു വിളിച്ചിരുന്നു, സ്നേഹമുണ്ടായിരുന്നപ്പോൾ; ഇപ്പോൾ ആ സ്നേഹമില്ല: മോഹൻലാലിനെതിരെ രജിത് ആർമി

single-img
15 March 2020

റിയാലിറ്റി ഷോയായ ബിഗ്‌ബോസില്‍ നിന്ന് ഡോ രജിത് കുമാര്‍ പുറത്തായതില്‍ ആരാധകരുടെ രോഷം കനക്കുന്നു. ബിഗ് ബോസ് അവതാരകന്‍ മോഹന്‍ലാലിനെതിരെ രജിത് കുമാറിൻ്റെ ആരാധകർ രംഗത്തെത്തി. നടൻ്റെ ഫേസ്ബുക്ക് പേജില്‍ ധാരാളം പേരാണ് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. താങ്കളേക്കാള്‍ ആരാധകര്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രജിത് നേടിയിട്ടുണ്ട് അതു കൊണ്ട് തന്നെ അങ്ങനെയൊരു വ്യക്തിയെ പുറത്താക്കാന്‍ താങ്കള്‍ യോഗ്യനല്ലെന്നാണ് മോഹൻലാലിനോട് രജിത് കുമാറിൻ്റെ ആരാധകർ ചൂണ്ടിക്കാട്ടുന്നത്. 

രജിതിനെ പുറത്താക്കിയത് ഒരു പ്രാങ്ക് ആയിരുന്നുവെന്നു വിശ്വസിക്കാനാണ് ഇഷ്ടമെന്ന് ആരാധകര്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞദിവസം മോഹന്‍ലാല്‍ എത്തിയപ്പോള്‍ നടന്നത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു. രേഷ്മയുടെ മാതാപിതാക്കള്‍ രജിത് മാപ്പ് പറഞ്ഞാല്‍ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും രേഷ്മ മാപ്പ് കൊടുക്കാന്‍ സാധിക്കില്ലെന്ന് പറയുകയും ചെയ്തതോടെ രജിത് ഷോയില്‍ നിന്ന് പുറത്താകുകയും ചെയ്തു.

ടാസ്‌കിനിടയില്‍ ഡോ രജിത് രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതായിരുന്നു വിജയം. ഉടന്‍ തന്നെ ബിഗ്‌ബോസ് അദ്ദേഹത്തെ ഷോയില്‍ നിന്നും താത്കാലികമായി പുറത്താക്കുകയും ചെയ്തു. രേഷ്മയ്ക്ക് വിദഗ്ദ്ധ ചികിത്സയും നല്‍കിയിരുന്നു.