കൊവിഡ് 19; ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങാന്‍ മടിച്ച് ജനങ്ങള്‍, വൈറസ് പകരുമോയെന്ന് സംശയം

single-img
15 March 2020

ലോകരാജ്യങ്ങളാകെ കൊവിഡ് 19 ഭീഷണിയിലാണ്. വിദേശരാജ്യങ്ങളില്‍ വൈറസ് ബാധ ഉയരുന്നത് കേരളത്തിലെ ജനങ്ങളിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.നിലവില്‍ സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രികളിലും വീടുകളിലുമായി നിരവധിപ്പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വിദേശികളെ കാണുന്നതുപോലും ആളുകളില്‍ ഭീതി വളര്‍ത്തുന്ന സാഹചര്യമാണുള്ളത്.

വിപണിയേയും കൊവിഡ് ബാധ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന്. പ്രത്യേകിച്ച് ചൈനയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ആശങ്കപ്പെടുകയാണ് ജനങ്ങള്‍. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ചൈനീസ് ഉത്പന്നങ്ങള്‍ കൈപ്പറ്റാന്‍ പലരും മടിക്കുന്നു. ചൈനയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന ഉത്പന്നങ്ങള്‍ വഴി വൈറസ് പടരുമോയെന്നാണ് ആളുകളുടെ സംശയം.

ഓണ്‍ലൈന്‍ വിപണികളെയും കൊവിഡ്19 പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ആളുകള്‍ ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ മടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഷോപ്പിങ് സൈറ്റുകളായ ആമസോണിലും ഫ്‌ളിപ്പ് കാര്‍ട്ടിലുമെല്ലാം ഈ പ്രതിസന്ധി പ്രകടമാണ്. വിദേശരാജ്യങ്ങളില്‍ നിന്നാണ് ഭൂരിഭാഗം ഉത്പന്നങ്ങളും എത്തിയിരുന്നത്. വൈറസ് ബാധയില്‍ അശങ്കപ്പടുന്ന ജനങ്ങള്‍ സൈറ്റുകള്‍ വഴിപോലും അത്തരം ഇടപെടലുകളെ ഒഴിവാക്കുകയാണ് ചെയ്യുന്നത്.ഇതു കാരണം ഷിപ്പിംങ് വഴി വരുന്ന ഓണ്‍ലൈന്‍ ഡെലിവറി ഉത്പനങ്ങള്‍ പലരും വാങ്ങുന്നുമില്ല.

എന്നാല്‍ പ്രാഥമികമായി മനസ്സിലാക്കേണ്ട് കാര്യം ഇതാണ്. ജീവനല്ലാതത്ത പ്രതലത്തില്‍ മൂന്നു ദിവസത്തിലധികം വൈറസ് നില്‍ക്കില്ല. അതില്‍ വൈറസ് ഉണ്ട് എന്ന സമ്മതിച്ചാല്‍ തന്നെ മാസങ്ങള്‍ക്ക് മുന്നെ പുറപ്പെട്ട ഉത്പനങ്ങളില്‍ വൈറസ് നിലനില്‍ക്കില്ല. അതു കൊണ്ട് തന്നെ ഇറക്കു മതി ചെയ്തവ വഴി അസുഖം പകരില്ല.

വ്യക്തികള്‍ തമ്മിലുളള്ള സന്ബര്‍ക്കത്തിലൂടെയാണ് വൈറസ് വ്യാപിക്കുന്നത്.വിദേശത്തു നിന്നും പ്രത്യേകിച്ചും കൊവിഡ് 19 ബാധിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിന്നു വരുന്ന വ്യക്തികളുമായുള്ള സന്ബര്‍ക്കം ഒഴിവാക്കുക. അത്തരത്തില്‍ രോഗബാധ സംശയിക്കുന്ന സാഹചര്യങ്ങളില്‍ നിന്നു വരുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് നിരീക്ഷണത്തില്‍ കഴിയുകയാണ് വേണ്ടത്. 14 ദിവസമാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്.

രോഗത്തെ ഭയക്കാതെ, വ്യാജപ്രചരണങ്ങളെ വിശ്വസിക്കാതെ വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുവരുന്ന നിര്‍ദേശങ്ങള്‍ മാത്രം സ്വീകരിക്കുക.ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മടിക്കാതെ ചികിത്സയ്ക്ക് വിധേയമാകുക.ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകും.