70 വയസ്സിന് മുകളിൽ പ്രായമുള്ളവരെ മുഴുവൻ ഐസൊലേഷനില്‍ പാര്‍പ്പിക്കും; തീരുമാനവുമായി ബ്രിട്ടൻ

single-img
15 March 2020

ബ്രിട്ടനിൽ കൊറോണ പടർന്നു പിടിച്ചതോടെ പൗരന്മാരിൽ 70 വയസ്സിന് മുകളിലുള്ളവരെ മുഴുവൻ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. അതേസമയം വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ മാളുകള്‍, തിയറ്ററുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ അടച്ചു. ഇവിടങ്ങളിലെല്ലാം അവശ്യ സാധനങ്ങള്‍ക്കായി മാത്രമാണ് ജനം പുറത്തിറങ്ങുന്നത്.

Support Evartha to Save Independent journalism

ആസ്ട്രിയയില്‍ ഒരേസമയം അഞ്ച് പേരിലധികം കൂട്ടം കൂടുന്നത് നിരോധിച്ചു. അവിടെ സ്കൂളുകളും ഷോപ്പുകളും അടച്ചു. സ്പെയിനിലാവട്ടെ അത്യാവശ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങളോട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. റൊമാനിയയില്‍ ഭരണകൂടം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചെക് റിപ്പബ്ലിക് രാജ്യത്തെയാകെ മൊത്തം ക്വറന്‍റൈനായി പ്രഖ്യാപിക്കുകയും അതിര്‍ത്തികള്‍ അടക്കുകയും ചെയ്തു. അതേപോലെ തന്നെ കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ എല്ലാ സ്ഥാപനങ്ങളും ഷോപ്പുകളും അടച്ചിട്ടിരിക്കുകയാണ്.

രോഗം കൂടുതൽ ചനയ്ക്ക് പുറത്തുപടർന്ന ഇറ്റലിയില്‍ മരണ സംഖ്യ 1441 ആയി ഉയര്‍ന്നു. ഇവിടെ 21,157 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.