അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ കൊറോണ പരിശോധന ഫലം വന്നു

single-img
15 March 2020

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5000 കടന്നു. ഇറ്റലിയിൽ 1441 പേരാണ് മരിച്ചത്. ഇറാനിൽ 600 പേർ മരിച്ചു. സ്പെയിനിൽ മരിച്ചവരുടെ എണ്ണം 190 ആയി. അമേരിക്കയിൽ മരണം 50 ആയി. ഇംഗ്ലണ്ടിലും അയർലണ്ടിലും നിന്നുള്ളവർക്ക് അമേരിക്ക യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പരിശോധന ഫലം എത്തി- നെഗറ്റീവ്. താനും പരിശോധനയ്ക്ക് വിധേനായെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

അതേസമയം കേരളത്തിൽ കോവിഡ് ഭീതിയോടെ ആളൊഴിഞ്ഞ് നഗരപ്രദേശങ്ങൾ. റോഡുകളും ബീച്ചുകളും ഏറെക്കുറെ വിജനമാണ്. പ്രഭാത നടത്തത്തിന് എത്തുന്നവരുടെ എണ്ണം പോലും കുറഞ്ഞു. ഞായറാഴ്ച പ്രാർഥനയ്ക്ക് പള്ളികളിൽ വിശ്വാസികളും കുറവാണ്. കോട്ടയത്തെ പള്ളികളിൽ വിർച്വൽ പ്രാർഥനയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.

രാജ്യത്ത് കോവിഡ്  ബാധിതരുടെ എണ്ണം 84 ആയി. വൈറസ് വ്യാപനം തടയാൻ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. രോഗപ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സാര്‍ക്ക് രാജ്യങ്ങളുടെ യോഗം ഇന്ന് നടക്കും. അതേ സമയം ദുരന്തപ്രഖ്യാപന ഉത്തരവ് തിരുത്തിയ കേന്ദ്രസർക്കാർ നടപടി രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം . ഉത്തരവ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.