കേരളത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗം ബാധിച്ചവരുടെ ആകെ എണ്ണം 21

single-img
15 March 2020

വിദേശിക്കുംവിദേശ പരിശീലനം കഴിഞ്ഞു വന്ന ഡോക്ടർക്കും ഉൾപ്പടെ കേരളത്തിൽ ഇന്ന് രണ്ട് പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. തലസ്ഥാനമായ തിരുവനന്തപുരം സ്വദേശിയാണ് ഡോക്ടര്‍. ഇന്നത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 21 ആയി ഉയർന്നു.

Support Evartha to Save Independent journalism

അതേസമയം രോഗം ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ജാഗ്രതയുടെ ഭാഗമായി കേരളത്തിൽ വീടുകളില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. ഇതിനായി ആരോഗ്യ വകുപ്പിന്റെ ടീം വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ നേരിട്ടെത്തി പരിശോധിക്കും. ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്ന വളണ്ടിയര്‍മാര്‍ എത്തിച്ച് നല്‍കും.