കൊറോണ പടരാൻ കാരണം മാംസാഹാരം ഭക്ഷിക്കുന്നത്: ബിജെപി എംപി സാക്ഷി മഹാരാജ്

single-img
15 March 2020

ലോകമെങ്ങും കൊവിഡ് 19 വൈറസ് ( കൊറോണ) ബാധ പടരുമ്പോള്‍ വിവാദമായി ബിജെപി എംപി സാക്ഷി മഹാരാജിന്‍റെ പ്രസ്താവന. കൊറോണപടരാൻ കാരണം മാംസാഹാരം ഭക്ഷിക്കുന്നത് കൊണ്ടാണെന്നാണ് സാക്ഷി മഹാരാജ് പറഞ്ഞത്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി എന്നിവര്‍ പൊതുജനാരോഗ്യത്തിന്‍റെ കാര്യത്തില്‍ ആശങ്കയുള്ളവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Donate to evartha to support Independent journalism

കൊറോണയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലാണവര്‍. പക്ഷെ ഇവിടെ മാംസാഹാരം കഴിക്കുന്നത് കൊണ്ടാണ് ഈ വൈറസ് പടരുന്നത്. ജനങ്ങൾ വവ്വാല്‍, എലി, പന്നി, പട്ടി തുടങ്ങിയവയുടെ ഇറച്ചി ഭക്ഷിച്ചാല്‍ ഉറപ്പായും കൊറോണ വൈറസ് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഡൽഹിയിൽനടത്തിയ ഗോമൂത്ര പാര്‍ട്ടിക്ക് ശേഷം കൊറോണ പടരാതിരിക്കാന്‍ അഖില ഭാരത ഹിന്ദുമഹാസഭ പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞവർ കുറഞ്ഞത് ഒരു വര്‍ഷം വരെ ശാരീരിക ബന്ധത്തില്‍ നിന്നും സ്നേഹ പ്രകടനങ്ങളില്‍ വിട്ടുനില്‍ക്കാനാണ് അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്‍റ് ചക്രപാണി മഹാരാജ് നിര്‍ദേശിച്ചത്.