കണ്ണുവെട്ടിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച നിരീക്ഷണത്തിലുണ്ടായിരുന്ന വിദേശിക്ക് കൊറോണ സ്ഥിരീകരിച്ചു: ഫ്ളെെറ്റിനുള്ളിൽ നിന്നും പൊക്കി

single-img
15 March 2020

ബ്രിട്ടണിൽ നിന്നെത്തിയ വിനോദ സഞ്ചാരിക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. സുരക്ഷയെ മുൻനിർത്തിയുള്ള കർശന പരിശോധനയിൽ വിമാനത്തിൽ കയറിയ രോഗിയടങ്ങുന്ന സംഘത്തെ തിരിച്ചിറക്കി. ഇയാൾക്കൊപ്പം 19 അംഗ സംഘമുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. 

മൂന്നാറിലെത്തിയ ഇവർ കെ‌ടിഡിസി ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്നു. ദുബായ് എമിറേറ്റ്സ് വിമാനത്തിലാണ് രോഗി കയറിയത്. വിമാനത്തിലെ 270 യാത്രക്കാരെയും ആശുപത്രിയിലെത്തിച്ച് പരിശോധിക്കാനാണ് നീക്കം. 

ഈ മാസം ഏഴിനാണ് ഇയാൾ കേരളത്തിലെത്തിയത്. പത്താം തീയതി മുതൽ നിരീക്ഷണത്തിലായിരുന്നു.ആദ്യഘട്ടത്തിൽ പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും അടുത്ത ഫലം കൂടി കിട്ടിയിട്ടേ പോകാവൂ എന്ന് അധികൃതർ നിർദേശം നൽകിയിരുന്നു. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഇയാൾ മൂന്നാറിൽ നിന്ന് കൊച്ചിയിലെത്തിയത്. 

വിമാനത്തിൽ കയറിയ ശേഷം ഇവരെ തടയുകയായിരുന്നു. വിദേശി കടന്നുകളഞ്ഞത് തന്നെയെന്ന് ദേവികളും സബ്‌കളക്ടർ അറിയിച്ചു.