കുവൈത്തില്‍ ഇന്ന് എട്ടുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

single-img
15 March 2020


കുവൈത്ത് : കുവൈത്തില്‍ കൊറോണ രോഗികളുടെ എണ്ണം കൂടുന്നു. ഇന്ന് എട്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 112ആയി . പൊതുജന വിഭാഗം അസി.അണ്ടര്‍ സെക്രട്ടറി ഡോ. ബുധേയനാ അല്‍ മുദ്ദഫ് ആണ് ഇക്കാര്യം അറിയിച്ചത്.പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ബ്രിട്ടണില്‍ നിന്ന് എത്തിയവരും മൂന്ന് പേര്‍ യുകെ സ്വദേശികളുമാണ്.

നിലവില്‍ രാജ്യത്ത് ഒന്‍പത് പേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്. നാലു പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലുമാണ്. അതേസമയം പ്രതിരോധ നടപടികള്‍ വ്യാപകമാക്കിയിട്ടുണ്ട്. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് സ്വദേശികളും വിദേശികളും തയ്യാറാകണമെന്ന് അദേഹം ആവശ്യപ്പെട്ടു.