സ്‌പെയിനില്‍ 2000 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, 24 മണിക്കൂറിനിടെ മരിച്ചത് 100 പേര്‍

single-img
15 March 2020


മാഡ്രിഡ്: സ്‌പെയിനില്‍ രണ്ടായിരം പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു ദിവസം 100ല്‍പരം ആളുകളാണ് മരിച്ചത്. ഇതോടെ ഇറ്റലിക്ക് ശേഷം ഏറ്റവും കൂടുതല്‍ വൈറസ് ബാധയുണ്ടായ യൂറോപ്യന്‍ രാജ്യമായി സ്‌പെയിന്‍ മാറി. 7753 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 288 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്തെ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.