പരസ്യമായി ക്ഷമ ചോദിച്ച് തിരിച്ചു കയറാൻ വന്ന രജിത് കുമാറിനു മുന്നിൽ വാതിലടച്ചത് രേഷ്മയുടെ ആ മറുപടി

single-img
15 March 2020

സ്ത്രീവിരുദ്ധവും അബദ്ധ ജഡിലവുമായ പരാമർശങ്ങളിലൂടെ എക്കാലവും വിവാദങ്ങളിൽ നിറഞ്ഞുനിന്ന ഡോക്ടർ രജിത് കുമാറിന് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും മടക്കം. ബിഗ് ബോസ് സീസൺ രണ്ടിൽ ഏറ്റവുമധികം പ്രേക്ഷക പിന്തുണ ഉള്ളയാളായിരുന്നു ഡോ. രജിത്കുമാർ.. എന്നാൽ കഴിഞ്ഞ ആഴ്ച രു ടാസ്‌കിനിടെ രേഷ്മയുടെ കണ്ണിൽ രജിത് കുമാർ മുളക് തേച്ചതിനെത്തുടർന്നു രജിത് കുമാറിന് താത്കലികമായി പുറത്തേക്ക് പോകേണ്ടി വന്നുിരുന്നു. 

അന്ന് രജിത്തിനെ താത്കാലികമായി പുറത്താക്കിയത്. എന്നാൽ ഇതിന് ശേഷം അന്തിമ തീരുമാനം രേഷ്മയുടെ മറുപടി പ്രകാരം കഴിഞ്ഞ ദിവസം  കൈക്കൊള്ളുകയായിരുന്നു. ക്ഷമിക്കണമെന്ന് പറഞ്ഞ രജിത്തിനോട് രേഷ്മയുടെ മറുപടി ‘ക്ഷമിച്ചിരിക്കുന്നു എന്നായിരുന്നുവെങ്കിലും ബിഗ് ബോസിൽ ഡോ. രജിത്ത് തുടരുന്നതിനോട് താല്‍പര്യമില്ല’ എന്നുള്ളതാണ് രേഷ്മ വ്യക്തമാക്കിയത്. 

രേഷ്‌മയുടെ തീരുമാന പ്രകാരം ബിഗ് ബോസ് ഡോ. രജിത്തിനെ പുറത്താക്കുകയായിരുന്നു. രജിത് കുമാർ രേഷ്മയോട് മാപ്പ് പറയണമെന്നാണ് അവതാരകൻ മോഹൻലാൽ ആവശ്യപ്പെട്ടത്. മത്സരാർത്ഥികളോടും മോഹൻലാൽ ഇക്കാര്യം സംസാരിച്ചിരുന്നു. ഫുക്രുവും രേഷ്മയും രഘുവും ഒഴികെയുള്ളവർ അദ്ദേഹത്തിന് പൂർണമായ പിന്തുണ നല്‍കുകയും ചെയ്തു. 

എന്നാൽ പിന്നീട് രജിത് പറഞ്ഞ കാര്യത്തിൽ എന്താണ് രേഷ്മയ്ക്ക് പറയാനുള്ളതെന്ന് മോഹൻലാൽ ചോദിച്ചു. കാര്യം മറ്റ് മത്സരാർത്ഥികളോട് സംസാരിച്ച ശേഷം തീരുമാനം പറയാമെന്നും മോഹൻലാൽപറഞ്ഞു. പേരിന് ക്ഷമിച്ചു എന്ന് പറയുന്നതല്ലാതെ അദ്ദേഹം തിരിച്ച് വീട്ടിലേക്ക് വരുന്നതിന് യോജിപ്പില്ലെന്ന് രേഷ്മ പറഞ്ഞു. വീണ്ടും രേഷ്മയുമായി സംസാരിക്കാൻ രജിത്തിന് മോഹൻലാൽ അവസരം നല്‍കി. ഇതിനിടെ 

രേഷ്മയുമായി സംസാരിച്ച രജിത് തനിക്ക് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടു.ഒരു കുഞ്ഞനുജത്തിയെ പോലെയാണ് കാണുന്നതെന്നും മാപ്പ് തന്നുവെന്ന വാക്ക് കേൾക്കണമെന്നും രജിത്ത് ആവശ്യപ്പെട്ടപ്പോൾ ക്ഷമിച്ചുവെന്ന് രേഷ്മ പറഞ്ഞു. എന്നാൽ വീട്ടിലേക്ക് തിരിച്ചുവരുന്നതിൽ താല്‍പര്യമില്ലെന്ന തീരുമാനത്തിൽ രേഷ്മ ഉറച്ചുനില്‍ക്കുകയായിരുന്നു

‘ബുദ്ധിയും പ്രായവും വിവരവും ഒക്കെയുള്ള ഒരാൾ അബദ്ധത്തിൽ ചെയ്തു, റിഫ്‌ളെക്‌സിൽ ചെയ്തു എന്നൊക്കെ പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ പറ്റില്ല. പക്ഷേ മനപ്പൂർവ്വം ചെയ്തതാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. കാരണം മനപ്പൂർവം ചെയ്യേണ്ട ഒരു ആവശ്യം അവിടെയില്ല. പക്ഷേ അത് അനുഭവിച്ചയാൾ എന്ന നിലയിൽ എനിക്കത് മറക്കാനാവാത്ത ഒരു സംഭവമാണ്’, രേഷ്മ പറഞ്ഞു.

തീരുമാനത്തിൽ മാറ്റമില്ലല്ലോ എന്ന് മോഹൻലാൽ ചോദിച്ചതിന് പിന്നാലെ ഇല്ലെന്ന് രേഷ്മ ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് നമുക്ക് നാളെ കാണാമെന്ന് പറഞ്ഞ് മോഹൻലാൽ ബിഗ് ബോസ് വീട്ടിനകത്തുനിന്ന് പുറത്തുവന്നു. രജിത്തിന് ആശംസകൾ നേരുകയും നന്നായിരിക്കട്ടെയെന്ന് പറഞ്ഞ് വീട്ടിനകത്ത് മുമ്പ് സംഭവിച്ച കാര്യങ്ങൾ രജിത്തിനെ കാണിച്ചു പറഞ്ഞുവിടുകയുമായിരുന്നു.