മഞ്ഞക്കിളിയായി പുതിയ ലുക്കില്‍ ഭാവന; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

single-img
15 March 2020

സിനിമാ പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് ഭാവന. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി താരം മാറുകയായിരുന്നു. സൂപ്പര്‍ താരങ്ങളുടെയെല്ലാം കൂടെ അഭിനയിച്ച താരം നടന്‍ നവീനുമായുള്ള വിവാഹശേഷം കന്നഡത്തിന്റെ മരുമകളായി.

വിവാഹശേഷവും തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അതിനെല്ലാം ആരാധകര്‍ മികച്ച പ്രതികരണം നല്‍കാറുമുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ് ഭാവന.

View this post on Instagram

Some pics are always special 🌼-Part 4

A post shared by Bhavs 🧚🏻‍♀️ (@bhavanaofficial) on

ഇപ്പോള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് വൈറലായിരിക്കുന്നത്. പൂക്കളുള്ള മഞ്ഞകുര്‍ത്തയില്‍ അതിസുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഭാവനയുടെ മലയാളത്തിലേക്കുളള തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കന്നഡത്തില്‍ 96ന്റെ റീമേക്കായ 99യില്‍ അടുത്തിടെ ഭാവന അഭിനയിച്ചിരുന്നു. കൂടാതെ ശിവരാജ് കുമാറിന്റെ നായികയായി തഗരു എന്ന ചിത്രത്തിലും നടി അഭിനയിച്ചു. 99ന് പിന്നാലെ മൂന്ന് സിനിമകളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.