ആക്ഷന്‍ ഹീറോ ബിജു വീണ്ടുമെത്തുന്നു; നിവിനും എബ്രിഡ് ഷൈനും രണ്ടാം ഭാഗത്തിനായി ഒരുമിക്കുന്നു

single-img
15 March 2020

പ്രേക്ഷകരുടെ ബീറോ എസ് ഐ ബിജു പൗലോസ് വീണ്ടും സ്‌ക്രീനിലെത്തുന്നു. നിവിന്‍ പോളി പൊലീസ് ഓഫീസറായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ ബിജുവിനാണ് രണ്ടാം ഭാഗമൊരുങ്ങുന്നത്. 2016 ല്‍ തീയേറ്ററുകളിലെത്തിയ ചിത്രം വന്‍വിജയം നേടിയിരുന്നു.ആദ്യ ഭാഗം ഒരുക്കിയ എബ്രിഡ് ഷൈന്‍ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.

1983 എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച എബ്രിഡ് ഷൈന്റെ അഞ്ചാമത്തെ ചിത്രമായിരിക്കും ഇത്. നിവിന്‍ പോളി- എബ്രിഡ് ഷൈന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മൂന്നാമത്തെ ചിത്രവും. അണിയറപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പേര് തീരുമാനമായിട്ടില്ല.

പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ്. തുറമുഖം, പടവെട്ട് എന്നീ ചിത്രങ്ങളാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കുങ് ഫു മാസ്റ്ററാണ് എബ്രിഡ് ഷൈനിന്റെ അവസാനം ഇറങ്ങിയ ചിത്രം.