സൗദിയെ പിടിച്ചുലച്ച് കൊറോണ; രോഗബാധിതരുടെ എണ്ണം ഉയരുന്നു

single-img
15 March 2020

റിയാദ്: സൗദി അറേബ്യയില്‍ ആശങ്ക പടര്‍ത്തി കൊറാണ പടരുന്നു. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുക യാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം പുറത്തുവന്ന കണക്കുകള്‍ പ്രകാരം സൗദിയില്‍ 103 പേരാണ് രോഗബാധിതരായിട്ടുള്ളത്. പുതുതായി 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ മൂന്നും അല്‍ഹസയില്‍ ഒന്നും റിയാദില്‍ പത്തും ജിദ്ദയില്‍ ഒന്നുമായി 15 സൗദി പൗരന്മാര്‍ക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. റിയാദില്‍ അമേരിക്ക, ഫ്രാന്‍സ് പൗരന്മാരായ ഓരോരുത്തരില്‍ വീതവും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇവരെ അതാതിടങ്ങളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു.

രോഗം സ്ഥിരീകരിക്കപ്പെട്ടവരിലെ ബാക്കിയാളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ തുടരുന്നു. സൗദി പൗരന്മാര്‍ക്ക് പുറമെ, രണ്ട് അമേരിക്കക്കാരും ഓരോ ബംഗ്ലാദേശ്, ഫ്രഞ്ച് പൗരന്മാരും ബാക്കി ഈജിപ്ഷ്യന്‍ പൗരന്മാരുമാണ് ചികിത്സയിലുള്ളത്.

അതേസമയം ഒരാള്‍ക്ക് രോഗം ,പൂര്‍ണമായും ഭേദമായി എന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു. . കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫ് സ്വദേശി ഹുസൈന്‍ അല്‍സറാഫിയാണ് കോവിഡ്-19 വൈറസ് ബാധയില്‍ നിന്നും വിമുക്തി നേടി ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയത്.