സ്‌പെയിനില്‍ അടിയന്തരാവസ്ഥ; 24 മണിക്കൂറിനിടെ കൊറോണ പിടിപെട്ടത് 1500 പേര്‍ക്ക്

single-img
14 March 2020

മാഡ്രിഡ്: യൂറോപ്പില്‍ കൊറോണ പടന്നുപിടിച്ചുകൊണ്ടിരിക്കെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് സ്പെയിന്‍. 24 മണിക്കൂറിനുള്ളില്‍ 1500 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് രാജ്യത്ത് രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സ്‌പെയിന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതുവരെ 5700 പേര്‍ക്ക് സ്പെയിനില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഒറ്റ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ വ്യാപനമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 136 പേര്‍ ഇതുവരെ സ്‌പെയിനില്‍ കൊവിഡ് പിടിപെട്ട് മരണപ്പെട്ടിട്ടുണ്ട്. തലസ്ഥാനമായ മാഡ്രിഡിലും സമീപപ്രദേശങ്ങളിലുമാണ് ഭൂരിഭാഗം കൊറോണ മരണങ്ങളും ഉണ്ടായിരിക്കുന്നത്.

നിലവില്‍ ഏറ്റവും കൂടുതല്‍ കൊറോണ വ്യാപനവും മരണവും നടന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ്.
145000 ത്തിലേറെ പേര്‍ക്കാണ് നിലവില്‍ ലോകത്താകമാനം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5400 പേര്‍ മരണപ്പെടുകയും ചെയ്തു. രണ്ടുദിവസം മുമ്പാണ് ലോകാരോഗ്യ സംഘടന കോവിഡ്-19 ഒരു മഹാമാരിയായി പ്രഖ്യാപിക്കുന്നത്.