പിടിച്ചടക്കാൻ റോക്കി ഭായി വരുന്നു; കെ.ജി.എഫ് ചാപ്റ്റര്‍ 2 റിലീസ് തിയതി പ്രഖ്യാപിച്ചു

single-img
14 March 2020

യഷ് റോക്കിഭായി ആയെത്തി പ്രേക്ഷകരെ ആവേശക്കൊടുമുടിയില്‍ നിര്‍ത്തിയ കന്നഡ ചിത്രം കെ.ജി.എഫിന്‍റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പ്രേക്ഷകര്രുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. യഷിൻെറ ഔദ്യോഗിക ഫേസ്​ബുക്​ പേജിലാണ്​ റിലീസ്​ ഡേറ്റ്​ പുറത്തുവിട്ടത്​. ചിത്രം ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തും. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.

2018 ഡിസംബര്‍ 21 ന് പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ കെ ജി എഫ് ചാപ്റ്റര്‍ 1 ന്റെ തുടർച്ചയാണ് ഈ ചിത്രം. ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയിരിക്കുന്ന കെജിഎഫ് ചാപ്റ്റര്‍ 2–ല്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് അദീരയെന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രവീണ ടണ്ടൻ വീണ്ടും തെലുങ്ക് സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2020ൽ ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് കെ.ജി.എഫ് ചാപ്റ്റർ 2.

#KGFChapter2 Worldwide Release Date

KGF empire opens its gates for u.. this October 23rd!! Note the date. Chapter 2 hitting screens worldwide – 23.10.2020! Prashanth Neel, Vijay Kiragandur, @Duttsanjay, Srinidhi Shetty, #RaveenTandonOfficial, Excel Entertainment, Hombale Films, Farhan Akhtar

Posted by Yash on Friday, March 13, 2020

യഷ് അവതരിപ്പിച്ച റോക്കി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കെജിഎഫിന്‍റെ തിരക്കഥ.മേ ഐ കം ഇന്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് റിലീസ് തിയതി പ്രഖ്യാപിച്ചുള്ള പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.