ഐസൊലേഷനില്‍ കഴിയുന്ന കൊറോണബാധിതര്‍ക്കു വേണ്ടി പോൺ വീഡിയോകൾ ഒരു മാസം സൗജന്യമാക്കി പോൺ ഹബ്

single-img
14 March 2020

ഐസൊലേഷനില്‍ കഴിയുന്ന കൊറോണബാധിതര്‍ക്ക് ആശ്വാസം നൽകാൻ പ്രമുഖ പോണ്‍സൈറ്റ് ആയ പോണ്‍ ഹബ്ബ് ഇറ്റലിയില്‍ തങ്ങളുടെ പ്രീമിയം സര്‍വീസുകള്‍ സൗജന്യമാക്കി ഇതുസംബന്ധിച്ച് വെബ്സൈറ്റ് അധികൃതര്‍ വാര്‍ത്താക്കുറിപ്പിറക്കി. ഒരു മാസത്തെ സൗജന്യ സേവനമാണ് പോണ്‍ ഹബ് വാഗ്ദാനം ചെയ്യുന്നത്.

ഞങ്ങള്‍ ഇറ്റലിയെ സ്നേഹിക്കുന്നു. കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഞങ്ങളുടെ വരുമാനത്തിന്‍റെ ഒരു പങ്ക് ഇറ്റലിക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. വീട്ടിലിരിക്കുന്ന നിങ്ങള്‍ക്ക് ഒരു മാസം നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ പോണ്‍ ഹബ് പ്രീമിയം ആസ്വദിക്കാം- പോൺ ഹബ് വ്യക്തമാക്കി.

കോവിഡ് 19നെതിരെ സ്വീകരിക്കേണ്ട മുന്‍കുരുതലിനെ സംബന്ധിച്ചും പോണ്‍ ഹബില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. പോണ്‍ ഹബ് ട്രാഫിക്കില്‍ ഏഴാം സ്ഥാനമാണ് ഇറ്റലിക്കുള്ളത്. നേരത്തെ കോവിഡ് 19 ബാധയെത്തുടര്‍ന്ന് ജപ്പാനില്‍ പിടിച്ചിട്ട കപ്പലിലെ യാത്രക്കാര്‍ക്കും സൗജന്യമായി പോണ്‍ കാണാനുള്ള സൗകര്യം മറ്റൊരു വെബ്സൈറ്റ് നല്‍കിയിരുന്നു.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേരെ കോവിഡ് 19 ബാധിച്ച രാജ്യമാണ് ഇറ്റലി. 1266 പേരാണ് രാജ്യത്ത് മരിച്ചത്. സർക്കാർ നിർദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഭൂരിഭാഗം പേരും പുറത്തിറങ്ങാതെ വീടുകളിൽ കഴിയുകയാണ്.