കോവിഡ് 19: കേരളത്തിൽ ഇനിമുതൽ പരിശോധനയ്ക്ക് ആരോഗ്യവകുപ്പിന് ഒപ്പം പോലീസും

single-img
14 March 2020

കൊറോണ വ്യാപിക്കുന്നതിനെ തുടർന്ന് ഇനിമുതൽ കേരളത്തിൽ പരിശോധനയ്ക്ക് പോലീസും ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനം. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധനയ്ക്ക് ആരോഗ്യവകുപ്പിന് ഒപ്പം എസ്‍പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമുണ്ടാകും. പോലീസുകാർ കൂടി യാത്രക്കാരെ ആരോഗ്യ വകുപ്പിനൊപ്പം പരിശോധിക്കും.

അതേപോലെ തന്നെ സംസ്ഥാനത്തെ വിവിധ റയിൽവേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ഇനി ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിൽ പരിശോധനാ സംഘങ്ങളുണ്ടാകും. തീരുമാനം ഇന്ന് രാത്രി മുതൽ പ്രാബല്യത്തിൽ വരും. രോഗം കണ്ടെത്തുന്നവർ വിമാനത്താവളത്തിന് സമീപം തന്നെ പാർപ്പിക്കാൻ സംവിധാനം ഒരുക്കും.

മതപരമായ ഉത്സവങ്ങളും പ്രാർത്ഥനാ യോഗങ്ങളും മാറ്റാൻ ഓരോ ജില്ലകളിലും ജില്ലാ പോലീസ് മേധാവികൾ നേരിട്ട് ഇടപെടണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ജൂനിയർ ഐപിഎസ് ഉദ്യോഗ്രന്ഥരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. പള്ളികളിൽ നടത്തുന്ന പ്രാർത്ഥനകൾ ഓൺലൈൻ വഴിയാക്കാനുള്ള നിർദ്ദേശം എസ്‍പിമാർ പള്ളി അധികാരികളുമായി ചർച്ച ചെയ്യും.