രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; അഭിപ്രായം പറയണമെങ്കിൽ അഞ്ച് ലക്ഷം രൂപ തരണം: ശരത് കുമാർ

single-img
14 March 2020

കഴിഞ്ഞ ദിവസമാണ് തമിഴ് രാഷ്ട്രീയത്തിൽ മാറ്റം വേണ്ടതിന്റെ ആവശ്യകത ഊന്നിപറഞ്ഞുകൊണ്ട് സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയ പ്രവേശം നടത്തിയത്. രജനീകാന്ത് മുന്നോട്ടുവെച്ച പ്രസ്താവനകളോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖര്‍ പ്രതികരിച്ചിരുന്നു. അതേസമയം നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാറിന്റെ പ്രതികരണം അതിലെ വ്യത്യസ്തത കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

രജനീകാന്തിനെ സംബന്ധിച്ച് താൻഎന്തെങ്കിലും പറയണമെങ്കില്‍ പണം വേണമെന്നാവശ്യപ്പെട്ടതാണ് ശരത് കുമാറിന്റ വാക്കുകള്‍ ചര്‍ച്ചയായതിന്റെ കാരണം. രജനീകാന്ത് നടത്തിയ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടുള്ള മറുപടി എന്നിവ താന്‍ നല്‍കണമെങ്കില്‍ ആരാണോ ചോദിക്കുന്നത് അയാള്‍ അഞ്ച് ലക്ഷം രൂപ തന്റെ അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ചെയ്യണം എന്നായിരുന്നു ശരത് കുമാര്‍ ആവശ്യപ്പെട്ടത്.