കോവിഡ് ഭീതി: പദ്മ പുരസ്‌കാര വിതരണച്ചടങ്ങ് മാറ്റിവച്ചു

single-img
14 March 2020

കോവിഡ്19 ഭീതി ദിനംപ്രതി രാജ്യമാകെ പടരുന്ന പശ്ചാത്തലത്തില്‍ പദ്മ പുരസ്‌കാര വിതരണച്ചടങ്ങ് കേന്ദ്രസർക്കാർ മാറ്റിവച്ചു. അടുത്തമാസം മൂന്ന് രാഷ്ട്രപതി ഭവനില്‍ വച്ച് നടക്കേണ്ട പുരസ്‌കാര വിതരണ ചടങ്ങാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്ത്യൻ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയ എല്ലാ പ്രമുഖരും പങ്കെടുക്കുന്നതിനാല്‍ കൂടിയാണ് ചടങ്ങ് മാറ്റിവെക്കാന്‍ തീരുമാനമെടുത്തത്. ഇന്ന് കേന്ദ്ര സർക്കാർ കോവിഡ്19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.