കൊറോണ; വിരല്‍ കുടിക്കുന്ന പരസ്യം പിന്‍വലിച്ച് കെഎഫ്‌സി

single-img
14 March 2020

കാനഡ: കൊറോണ ലോകവ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി തങ്ങളുടെ കമ്പനിയുടെ പുതിയ പരസ്യം പിന്‍വലിച്ച് കെഎഫ്‌സി. ഫിംഗര്‍ ലിക്കിങ് പരസ്യമാണ് കെഎഫ് സി പിന്‍വലിക്കുന്നത്. തങ്ങളുടെ ബ്രാന്റിങ്ങിന്റെ ഭാഗമായി പുതുതായി കൊണ്ടുവന്ന ‘ഫിംഗര്‍ലിക്കിങ് ഗുഡ് ‘ അതായത് വിരല്‍കുടിക്കുന്ന പരസ്യമാണ് ഉടന്‍ നിര്‍ത്തിവെക്കുന്നത്.

കാരണം കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ വിരല്‍ കുടിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ബോധവത്കരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരസ്യം പൗരന്മാര്‍ക്ക് ഗുണകരമായിരിക്കില്ലെന്ന വിലയിരുത്തലിലാണ് കമ്പനി. ക്യാമ്പയിനിനായി കോടിക്കണക്കിന് രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരുന്നത്. അതേസമയം പരസ്യം ശരിയായ സമയത്ത് തിരികെ കൊണ്ടുവരുമെന്ന് കെഎഫ്‌സി വൃത്തങ്ങള്‍ അറിയിച്ചു.