ഇറാന്‍ പരമോന്നത നേതാവിന്റെ സഹപ്രവര്‍ത്തകനും കോവിഡ്; ആശങ്കയില്‍ ഇറാന്‍ നേതൃത്വം

single-img
14 March 2020

തെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് അയത്തുല്ല അലി ഖാംനഈയുടെ സഹപ്രവര്‍ത്തകനും കൊവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്തെ മുതിര്‍ന്ന നേതാവും 75 കാരനനുമായ അലി അക്ബര്‍ വിലായതി കോവിഡ് ബാധിതനാണെന്ന് ഉന്നത നേതൃത്വമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇറാന്റെ മുന്‍ വിദേശകാര്യമന്ത്രി കൂടിയാണ് വിലായതി. പീഡിയാട്രീഷനായ ഇദ്ദേഹം ഇറാനില്‍ കൊവിഡ്-19 രോഗികളെ പ്രധാനമായും ചികിത്സിക്കുന്ന മാഷിഹ് ധനെഷ് വരി ആശുപത്രിയുടെ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹം ഐസൊലേഷനിലാണെന്ന് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ഖംനഈയുടെ ഉപദേഷ്ടാക്കളില്‍ ഒരാളായ മുഹമ്മദ് മിര്‍ മുഹമ്മദി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇറാനിയന്‍ നേതൃത്വത്തില്‍ നിരവധി പ്രമുഖര്‍ക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ രണ്ടു വൈസ് പ്രസിഡന്റുമാര്‍ നിലവില്‍ ഐസൊലേഷനിലാണ്.