തോക്ക് കേസിൽ പ്രതിയായ ബിജെപി പ്രവര്‍ത്തകനെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ബിജെപി

single-img
14 March 2020

കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് തോക്ക് കേസ് പ്രതിയായ ബിജെപി പ്രവര്‍ത്തകൻ കെ എന്‍ വിജയനെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുമെന്ന് കോട്ടയം ജില്ലാ പ്രസിഡൻറ് നോബിൾ മാത്യു. കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ബിജെപി പ്രവര്‍ത്തകനായ കെ എന്‍ വിജയന്റെ കയ്യിൽ നിന്നും പോലീസ് തോക്ക് കണ്ടെടുത്തത്.

തുടർന്ന് പോലീസ് നടത്തിയ വിശദമായ നടത്തിയ ചോദ്യം ചെയ്യലിലാണ് തോക്ക് നിർമ്മാണ സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചത്. പിന്നീടുണ്ടായ അന്വേഷണത്തിൽ പത്തോളം തോക്കുകള്‍ പള്ളിക്കത്തോട് പോലീസ് പിടിച്ചെക്കുകയും ആറോളം ആളുകൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാൽ വിജയനെ സിപിഎം കള്ളകേസിൽ കുടുക്കാൻ ശ്രമിച്ചതാണെന്നും, കേസ് ഇനി എന്‍ഐഎ അന്വേഷിച്ചാലും കുഴപ്പമില്ലെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് നോബിൾ മാത്യു പറഞ്ഞു.