കൊറോണയിലും കുലുങ്ങാതെ മദ്യവിപണി; മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി

single-img
14 March 2020

തിരുവനന്തപുരം : കോവിഡ്​ ഭീതി സംസ്​ഥാനത്തെ വരിഞ്ഞുമുറുക്കുമ്പോഴും മദ്യശാലകൾ അടച്ചിടില്ലെന്ന നിലപാടുമായി സർക്കാർ. സംസ്ഥാനത്ത് ബിവറേജ് ഔട്ട്ലെറ്റുകള്‍ അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കടകള്‍ അടയ്ക്കാന്‍ നിര്‍ദേശമില്ല. അതുകൊണ്ട് മദ്യശാലകൾ ഉൾപ്പടെ ഒരു കടയും അടിച്ചിടേണ്ടതില്ല. സാഹചര്യത്തിന് അനുസരിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.വില്‍പ്പനയില്‍ കാര്യമായ കുറവില്ലെന്നും ജീവനക്കാര്‍ക്ക് മാസ്കുകള്‍ നല്‍കിയിട്ടുണ്ടെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു.

ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടുന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. മദ്യം കിട്ടാത്ത അവസ്ഥ വന്നാല്‍ സ്ഥിരം മദ്യപാനികള്‍ മറ്റ് വഴികള്‍ തേടും .അത് മറ്റൊരു ദുരന്തത്തിന് വഴിവച്ചേക്കുമെന്നാണ് സര്‍ക്കാരിന്‍റെ ഭീതി.സംസ്ഥാനത്ത് പ്രതിദിനം 40 കോടിയോളം രൂപയുടെ മദ്യവില്‍പ്പനയാണ് ബിവറേജസ് വില്‍പനശാലകളിലൂടെ മാത്രം നടക്കുന്നത്. കൊവിഡ് ഭീതിയുടെ പേരില്‍ മദ്യവില്‍പ്പനശാലകള്‍ അടക്കരുതെന്ന ആവശ്യവുമായി മദ്യപാനികളുടെ സംഘടന രംഗത്തെത്തിയിട്ടുമുണ്ട്.

അതേ സമയം തിരുവനന്തപുരം ജില്ലയിൽ ഷോപ്പിങ്​ മാളുകൾ അടക്കം അടച്ചിടാനും ജനം കഴിയുന്നതും വീട്ടിൽ തന്നെ തുടരാനും അധികൃത നിർദേശിച്ചതിനു തൊട്ടുപിന്നാലെയാണ്​ കേരളത്തിൽ ഏറ്റവുമധികം ആളുകൾ ഒന്നിച്ചുകൂടുന്ന ഇടങ്ങളിലൊന്നായ ബീവറേജസ്​ ഔട്​ലെറ്റുകളും ബാറുകളുമൊന്നും അടച്ചിടില്ലെന്ന നിലപാടുമായി സംസ്​ഥാന എക്​സൈസ്​ വകുപ്പ്​ മന്ത്രി ടി.പി രാമകൃഷ്​ണൻ തന്നെ രംഗത്തെത്തിയിരിക്കുന്നത്​. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

കോവിഡ്​19 ​ൈവറസ്​ ബാധയെ പ്രതിരോധിക്കാൻ കടുത്ത നടപടികളുമായി മു​േമ്പാട്ടുപോകുന്ന കേരളം മദ്യശാലകൾ അടച്ചിടാൻ വിസമ്മതിക്കുന്നത്​ ഏറെ വിമർശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്​. കോളജുകളും സ്​കൂളുകളും അംഗൻവാടികളുമടക്കം അടച്ചിടാൻ തീരുമാനിച്ച സംസ്​ഥാന സർക്കാർ നിരവധിപേർ ഒത്തുകൂടുന്ന മദ്യവിൽപന കേന്ദ്രങ്ങൾ നിർബാധം പ്രവർത്തിക്കാൻ അനുമതി നൽകിയതിനെതിരെ പലരും രംഗത്തുവന്നിരുന്നു.