കൊറോണയാൽ മരിച്ചയാളുടെ കുടുംബാംഗങ്ങളുടെ അഭിമുഖം പകര്‍ത്തി; ചാനൽ റിപോർട്ടർമാരും ക്യാമറമാനും നിരീക്ഷണത്തിൽ

single-img
14 March 2020

കൊറോണ വൈറസ് ബാധിച്ചുമരണപ്പെട്ട ആളുടെ കുടുംബാംഗങ്ങളുടെ അഭിമുഖം എടുത്ത മൂന്ന് ചാനൽ റിപോർട്ടർമാരും ക്യാമറമാനും നിരീക്ഷണത്തിൽ. കര്ണാടകയിലെ കൽബുർഗിയിലാണ് സംഭവം. ഇവരോട് നിലവിൽ ഇനിയുള്ള പതിനാല് ദിവസം വീട്ടിൽ തന്നെ പുറത്തിറങ്ങാതെ നിരീക്ഷണത്തിൽ കഴിയാനാണ് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്.

മരണപ്പെട്ട വ്യക്തിയുടെ മകന്‍റെ അഭിമുഖം ഇവർ എടുത്തിരുന്നു. അതിനു ശേഷം സംസ്കാര ചടങ്ങും ചിത്രീകരിച്ചു. സർക്കാർ നിർദ്ദേശപ്രകാരമുള്ള ആവശ്യമായ സുരക്ഷാ മുൻകരുതൽ പാലിച്ചില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരീക്ഷണത്തിലിരിക്കാനുളള നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം കൊറോണ വ്യാപനത്തിന്‍റെ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് കര്‍ണാകടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ മാസം ഇരുപത് വരെ കര്‍ശന നിയന്ത്രണങ്ങൾ തുടരും. സംസ്ഥാനത്തെ തിയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ഓഡിറ്റോറിയം എന്നിവയെല്ലാം അടച്ചിട്ടിരിക്കുകയാണ്.