നടി ഷീല കൗര്‍ വിവാഹിതയായി; വരൻ ബിസിനസുകാരനായ സന്തോഷ് റെഡ്ഡി

single-img
14 March 2020

പ്രശസ്ത തെന്നിന്ത്യന്‍ നടി ഷീല കൗര്‍ വിവാഹിതയായി. മലയാള സിനിമയിൽ ജയറാം നായകനായ മേക്കപ്പ് മാനില്‍ നായികയായി എത്തിയ ഷീലയെ മലയാളികള്‍ക്കും പരിചിതമാണ്. കഴിഞ്ഞ ബുധനാഴ്ച ചെന്നൈയിൽ നടന്ന ചടങ്ങിൽ ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് ഷീലയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. രാജ്യമെങ്ങും കൊറോണ ഭീതിയുള്ളതുകൊണ്ടുതന്നെ ചെറിയ രീതിയിലാണ് വിവാഹം നടന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

Support Evartha to Save Independent journalism

ഇത് ഒരു പ്രണയവിവാഹമായിരുന്നില്ല, വീട്ടുകാര്‍ കണ്ടെത്തിയ വരനാണ് ഷീലയുടെ ജീവിതത്തിലേക്കെത്തിയത്. ഇപ്പോൾ 30 വയസുള്ള ഷീല 2006 ല്‍ തെലുങ്കിലൂടെയാണ് സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് അര്‍ജുന്‍ ആര്യയുടെ കൂടെയാണ് അവസാനമായി അഭിനയിച്ചത്.