കുവൈറ്റിൽ 20 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; നാല്പേർ തീവ്രപരിചരണ വിഭാഗത്തിൽ

single-img
13 March 2020

കുവൈറ്റിൽ ഇന്ന് 20 പേർക്ക് കൂടി കോവിഡ് 19 ( കൊറോണ) രോഗം സ്ഥിരീകരിച്ചു. ഇതോടുകൂടി രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 100 ആയി. നിലവിൽ നാലുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ വിവിധ ക്യാമ്പുകളിലായി 47 പേരാണ് നിരീക്ഷണത്തിലുള്ളത്.

ഇറാനിൽ നിന്നും എത്തിയ 15 കുവൈറ്റ് പൗരന്മാർ, ബ്രിട്ടനിൽ നിന്ന് തിരികെയെത്തിയ കുവൈറ്റ് പൗരൻ, യുഎസിൽ നിന്നും സ്പെയിനിൽ നിന്നുമായി എത്തിയ കുവൈറ്റ് പൗരന്മാർ, സ്പെയിനിൽ പോയശേഷം തിരികെ വന്ന പ്രവാസി, അതേപോലെ തന്നെ അസർബൈജാനിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ച പ്രവാസിയുമായി ബന്ധം പുലർത്തിയ രണ്ടു പ്രവാസികൾ എന്നിവർക്കാണ് ഇന്ന് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്.