മീനമാസ പൂജയ്ക്ക് ശബരിമല തുറന്നു; സുരക്ഷയ്ക്കായി തെര്‍മല്‍ സ്‌കാനര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍

single-img
13 March 2020

മീനമാസ പൂജയ്ക്ക് ശബരിമല തുറന്നു.രാജ്യമാകെയുള്ള കൊറോണ വൈറസിന്റെ സുരക്ഷയുടെ പശ്ചാത്തലത്തില്‍ തെര്‍മല്‍ സ്‌കാനര്‍ അടക്കമുള്ള സംവിധാനങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്.
അതേസമയം കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഭക്തജനത്തിരക്കില്ല.

Support Evartha to Save Independent journalism

പതിവായി നടത്താറുള്ള പൂജകള്‍ മാത്രമാകും സന്നിധാനത്ത് ഉണ്ടാവുക. കൊറോണയുടെ പശ്ചാത്തലത്തിൽ പടിപൂജയും അഭിഷേകങ്ങളും ഒഴിവാക്കി. പൂജകൾക്ക് ശേഷം ഈ മാസം പതിനെട്ടിന് നട അടയ്ക്കും. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് തീര്‍ത്ഥാടകരോട് കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അഭ്യര്‍ത്ഥിച്ചിരുന്നു.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ക്ക് പമ്പയിലും സന്നിധാനത്തും താമസിക്കാന്‍ മുറികള്‍ നല്‍കില്ല. അതുപോലെ തന്നെ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രണം ബാധകമാണ്.