കോവിഡ് 19 നേരിടാന്‍ സാര്‍ക് രാജ്യങ്ങള്‍ സ്ട്രാറ്റജി തയ്യാറാക്കണം: മോദി

single-img
13 March 2020


ദില്ലി: കോവിഡ് 19 എന്ന മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാനുള്ള സ്ട്രാറ്റജി തയ്യാറാക്കാന്‍ സാര്‍ക് രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഇക്കാര്യം ഉടന്‍ ചര്‍ച്ച ചെയ്യണം. സാര്‍ക്ക് രാജ്യങ്ങള്‍ ഒന്നിച്ച് ഇക്കാര്യത്തില്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചര്‍ച്ച ചെയ്യുന്നത് ലോകത്തിന് മാതൃകയാണെന്നും അദേഹം ട്വീറ്റ ്‌ചെയ്തു. ആഗോള ജനസംഖ്യയുടെ വലിയൊരുഭാഗം ജനങ്ങളുള്ള ദക്ഷിണേഷ്യ ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കാന്‍ സാധ്യമായ മാര്‍ഗങ്ങള്‍ തേടണം. കേന്ദ്രസര്‍ക്കാര്‍ ആവുന്നതെല്ലാം ഇക്കാര്യത്തില്‍ ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.