നിര്‍ഭയാ കേസ് ; ദയാഹര്‍ജി തള്ളിയതില്‍ പിഴവ് ആരോപിച്ച് പ്രതിയുടെ ഹര്‍ജി

single-img
13 March 2020


ദില്ലി: നിര്‍ഭയാ കേസ് പ്രതികളിലൊരാളായ വിനയ് ശര്‍മ വീണ്ടും ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രാഷ്ട്രപതി തള്ളിയ ദയാഹര്‍ജിയിലെ നടപടിക്രമത്തില്‍ വീഴ്ച സംഭവിച്ചുവെന്നും ഭരണഘടനാപരമായ പിഴവാണ് സംഭവിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. വിനയ് ശര്‍മയുടെ ദയാഹര്‍ജി തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ദില്ലി സര്‍ക്കാര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ശുപാര്‍ശയില്‍ സംസ്ഥാന ആഭ്യന്തരമന്ത്രി സത്യേന്ദര്‍ ജെയിന്‍ ഒപ്പുവെച്ചില്ലെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ഫെബ്രുവരി ഒന്നിനാണ് വിനയ്ശര്‍മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്.