കേരളാ കോൺഗ്രസിൽ ഫ്രാന്‍സിസ് ജോര്‍ജ്- പിജെ ജോസഫ് വിഭാഗങ്ങൾ തമ്മിൽ ലയിക്കുന്നു

single-img
13 March 2020

കേരളാ കോണ്‍ഗ്രസില്‍ വീണ്ടും ഒരു ലയനനീക്കം നടക്കുകയാണ്. ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌,പിജെ ജോസഫ്‌ വിഭാഗം കേരളാ കോണ്‍ഗ്രസുമായി ലയിക്കാൻ ഒരുങ്ങുകയാണ്. ലയനത്തിന് മോണ്ടിയായ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌ പിരിച്ച് വിട്ടതായി ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചു.

മുൻപേ തന്നെ എല്ലാ കേരളാ കോൺഗ്രസുകളും തമ്മിൽ ലയിക്കുക എന്ന ലക്ഷ്യവുമായി സഹകരിക്കണം എന്ന് പിജെ ജോസഫ്‌ എല്ലാ വിഭാഗങ്ങളോടും ആവശ്യപെട്ടിരിന്നു. ജോസഫ് മുന്നോട്ടുവെച്ച നിർദ്ദേശത്തെ തുടർന്ന് കേരളാ കോണ്‍ഗ്രസ്‌ ജേക്കബ്ബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ കേരളാ കോണ്‍ഗ്രസ് ജോസഫ്‌ വിഭാഗത്തില്‍ ലയിക്കുകയും ചെയ്തു.

അതിന് ശേഷമാണ് ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന വിഭാഗം ഇപ്പോൾ പിജെ ജോസഫ്‌ വിഭാഗത്തില്‍ ലയിക്കുന്നതിന് തീരുമാനിച്ചത്.ഇപ്പോൾ കേരളാ രാഷ്ട്രീയത്തിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണിയ്ക്കൊപ്പമാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌.