കൊറോണ: ഇന്റര്‍നെറ്റ് ട്രാഫിക് വര്‍ദ്ധിച്ചാൽ നേരിടാൻ സഹായിക്കും; സംസ്ഥാന സര്‍ക്കാരിന് വാഗ്ദാനവുമായി ജിയോ

single-img
13 March 2020

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാൽ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ട്രാഫിക് വര്‍ദ്ധിക്കുകയാണെങ്കില്‍ അത് നേരിടാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് റിലയന്‍സ് ജിയോ. ട്രാഫിക് വർദ്ധിച്ചാൽ സേവനം തടസപ്പെടാതിരിക്കാൻ ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്ന് റിലയന്‍സ് ജിയോ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.

Support Evartha to Save Independent journalismസംസ്ഥാനത്തെ ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ ടെലികോം കമ്പനികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ഇത്തരത്തിൽ ജോലികള്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വീട്ടിലിരുന്ന് ചെയ്യേണ്ടി വരുമ്പോള്‍ ഇന്റര്‍നെറ്റില്‍ തിരക്ക് വര്‍ദ്ധിക്കാനിടയുണ്ട്.

ഇത് മുൻകൂട്ടികണ്ടുകൊണ്ട് പരിഹരിക്കാന്‍ എല്ലാ സ്ഥലങ്ങളിലും ഇന്റര്‍നെറ്റിന്റെ സാങ്കേതിക സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ജിയോ പ്രാപ്തമാണെന്ന് സര്‍ക്കാരിനെ അറിയിച്ചു. അതേപോലെ തന്നെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇപ്പോഴത്തെ സന്ദര്‍ഭത്തില്‍ ഉണ്ടാകാവുന്ന അധിക ആവശ്യത്തില്‍ 40% വരെ കൈകാര്യം ചെയ്യുവാന്‍ ജിയോക്ക് സാധിക്കുമെന്നും അറിയിച്ചു.