വിജയ് ആദായനികുതിയില്‍ വീഴ്ച വരുത്തിയിട്ടില്ല; കണ്ടെത്തല്‍ തുറന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്

single-img
13 March 2020


ചെന്നൈ: നടന്‍ വിജയ് ആദായനികുതി കൃത്യമായി അടച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ്. വ്യാഴാഴ്ച അദേഹത്തിന്റെ വസതിയില്‍ വീണ്ടും പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് സംശയിക്കത്തക്ക കണ്ടെത്തലുകളൊന്നും നടത്താനായില്ല. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ബിഗില്‍ എന്ന ചിത്രത്തിന്റെയും മാസ്റ്ററിന്റെയും വരുമാന നികുതി താരം അടച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബിഗിലിന് 50 കോടിയും മാസ്റ്ററിന് 80 കോടിയുമാണ് താരത്തിന്റെ പ്രതിഫലം.

കഴിഞ്ഞ മാസമാണ് വിജയുടെ വീടുകളിലും ചിത്രത്തിന്റെ നിര്‍മാതാക്കളുടെ വീട്ടിലും ഓഫീസുകളിലുമൊക്കെ ആദായനികുതി വകുപ്പ് വ്യാപകമായി റെയ്ഡ് നടത്തിയിരുന്നത്. ഒരു ദിവസത്തിലധികം നീണ്ട റെയ്ഡില്‍ യാതൊന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല.