ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്കരിക്കുക, പിന്നെയെല്ലാം ശരിയാകും: ഹരീഷ് പേരടി

single-img
13 March 2020

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ പോലീസ് മേധാവി ടിപി സെൻകുമാർ എന്നിവരുടെ പത്രസമ്മേളനങ്ങൾ മാധ്യമ പ്രവർത്തകർ ബഹിഷ്കരിക്കണമെന്ന് പ്രശസ്ത നടൻ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിലാണ് പേരടി കേരളത്തിലെ മാധ്യമ പ്രവർത്തകരോട് ഒരു അഭ്യർത്ഥന എന്ന പേരിൽ എഴുതിയിരിക്കുന്നത്.

‘കേരളം ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്കരിക്കുക. പിന്നെയെല്ലാം ശരിയാകും.’- അദ്ദേഹം പറയുന്നു.

സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക്മീഡിയാ മാനിയ ആണെന്നും അത് ഒഴിവാക്കണമെന്നുമായിരുന്നു ചെന്നിത്തല കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവന. ഈ പരാമർശത്തിൽ ചെന്നിത്തലയ്‌ക്കെതിരെ വിമർശനവുമായി സിനിമാ രംഗത്തുനിന്ന്ഉൾപ്പെടെ നിരവധി പേരാണ് രംഗത്ത് വന്നത്.

കേരളത്തിലെ മാധ്യമ പ്രവർത്തകരോട് ഒരു അഭ്യർത്ഥന ….കേരളം ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്ക്കരിക്കുക…പിന്നെയെല്ലാം ശരിയാകും…

Posted by Hareesh Peradi on Thursday, March 12, 2020