എന്‍പിആആർ, എന്‍ആര്‍സി എന്നിവക്കെതിരെ ഡൽഹി നിയമസഭ പ്രമേയം പാസാക്കി

single-img
13 March 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന എന്‍പിആആർ, എന്‍ആര്‍സി എന്നിവക്കെതിരെ ഡൽഹി നിയമസഭ പ്രമേയം പാസാക്കി. പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി അവതരിപ്പിച്ച പ്രമേയത്തിൽ കേന്ദ്രസർക്കാർ എന്‍പിആറും, എന്‍ആര്‍സിയും രാജ്യത്ത് നടപ്പിലാക്കരുത് എന്നും ആവശ്യപ്പടുന്നു.

പ്രമേയത്തിന്റെ അവതരണ ശേഷം സംസാരിച്ച മുഖ്യമന്ത്രി കെജ്രിവാള്‍ നിയമ സഭയില്‍ ജനന സര്‍ട്ടിഫിക്കറ്റുള്ള എംഎല്‍എമാര്‍ കൈ പൊക്കുവാന്‍ ആവശ്യപ്പെട്ടു. തുടർന്ന് ആകെ ഒന്‍പതുപേരാണ് കൈ ഉയര്‍ത്തിയത്. ഈ സഭയില്‍ തന്നെ 61 പേര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തപ്പോൾ അവരെ ഡിറ്റക്ഷന്‍ ക്യാമ്പിലേക്ക് അയക്കുമോ എന്ന് കെജ്രിവാള്‍ ചോദിച്ചു. അതേപോലെ തന്നെ കേന്ദ്ര മന്ത്രിസഭയിലെ മന്ത്രിമാരോട് തങ്ങളുടെ ജനനസര്‍ട്ടിഫിക്കറ്റ് കാണിക്കാമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു.

“ഞാൻ നയിക്കുന്ന മന്ത്രിസഭയിലെ ആര്‍ക്കും ജനന സര്‍ട്ടിഫിക്കറ്റില്ല, എനിക്കും എന്റെ ഭാര്യയ്ക്കും ജനന സര്‍ട്ടിഫിക്കറ്റില്ല. ഞങ്ങളെയൊക്കെ ഡിറ്റക്ഷന്‍ ക്യാമ്പിലേക്ക് അയക്കുമോ എന്നും കെജ്രിവാള്‍ ചോദിച്ചു.