കോവിഡ് 19; അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രിംകോടതി

single-img
13 March 2020


ദില്ലി: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രിംകോടതി. കേസുകളില്‍ ഹാജരാകുന്ന അഭിഭാഷകരെയും കേസുമായി ബന്ധമുള്ളവരെയും മാത്രമേ കോടതി മുറികളില്‍ അനുവദിക്കുകയുള്ളൂവെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.ജനം കൂട്ടുകൂടുന്ന സ്ഥലങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പരിഗണിച്ചാണിത്.