രാജ്യത്ത് രണ്ടാമത്തെ കൊവിഡ് മരണം ഡൽഹിയിൽ

single-img
13 March 2020

രാജ്യത്ത് വീണ്ടും കോവിഡ് 19 ബാധിച്ച്  ഒരാള്‍ മരിച്ചു. ഡൽഹിയിലാണ് രാജ്യത്തെ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വെസ്റ്റ് ഡൽഹിയിലെ ജനക്പുരിയിൽ 68 വയസുകാരിയാണ് മരിച്ചത്. രാംമനോഹര്‍  ലോഹ്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇവർ. മറ്റൊരു കൊറോണ ബാധിതന്റെ മാതാവാണ് ഇവർ.ഫെബ്രുവരി 5-നും 22-നുമിടയിൽ വിദേശയാത്ര പോയിവന്നതിന് ശേഷമാണ് ഇവരുടെ മകന് കൊവിഡ് 19 ബാധിച്ചത്. ജപ്പാൻ, ഇറ്റലി, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചതിന് ശേഷം ഫെബ്രുവരി 23-നാണ് ഇയാൾ തിരിച്ചെത്തിയത്.

നാട്ടിലെത്തിയ ശേഷം പനി വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചു. തുടർന്ന് ഇദ്ദേഹത്തിന്റെ കുടുംബത്തെ ഐസൊലേഷൻ വാർഡിലേയ്ക്ക് മ്,ആറ്റിയപ്പോഴാണ് 69 വയസുള്ള മാതാവിനും കൊറോണ ബാധിച്ചതായി കണ്ടെത്തിയത്.

പിന്നീട് നില വഷളാകുകയും പ്രമേഹവും ഹൈപ്പർ ടെൻഷനും അധികരിക്കുകയും ചെയ്തതോടെയാണ് ഇവർ മരണത്തിന് കീഴടങ്ങിയതെന്ന് ഡോക്ടർമാർ പറയുന്നു.