തൃശൂരിൽ കൊറോണ രോഗബാധിതന്‍ സന്ദര്‍ശിച്ചത് ഒന്‍പത് സ്ഥലങ്ങള്‍; റൂട്ട് മാപ്പ് പുറത്തുവിട്ട് കളക്ടർ

single-img
13 March 2020

തൃശൂർ ജില്ലയിൽ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന കൊറോണ രോഗബാധിതന്‍ സന്ദര്‍ശിച്ചത് ഒന്‍പത് സ്ഥലങ്ങള്‍. ഖത്തറില്‍ നിന്നും എത്തിയ വ്യക്തിയും ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 385 പേരാണ് നിരീക്ഷണത്തിലാണ്. നിലവില്‍ ഇയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ ലിസ്റ്റ് കളക്ടര്‍ പുറത്തുവിട്ടു.

കഴിഞ്ഞ എട്ടു ദിവസത്തിനിടെയുള്ള ലിസ്റ്റാണിത്. ജില്ലയിലെ മാള്‍, തിയേറ്റര്‍, വിവാഹ നിശ്ചയം തുടങ്ങിയവ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. അവഗണിക്കാവുന്ന രീതിയില്‍ തീരെ നിസാരമല്ല ഈ ലിസ്റ്റുകള്‍. ഇപ്പോള്‍ രോഗിയുടെ ബന്ധുവും കുഞ്ഞും ചാവക്കാട് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.

സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ചുവടെ:

ഫെബ്രുവരി 29 – കുളിമുട്ടത്ത്

മാര്‍ച്ച് ഒന്ന് – കൊടുങ്ങല്ലൂര്‍ അല്‍റൈന്‍ ഹോട്ടല്‍, ചേറ്റുവ അമ്മായി വീട്, തൊയക്കാവ് ബന്ധു വീട്

മാര്‍ച്ച് രണ്ട് – ഷവര്‍മ സെന്റര്‍

മാര്‍ച്ച് മൂന്ന് – കൊടുങ്ങല്ലൂര്‍ കാര്‍ണിവല്‍ തിയറ്റര്‍

മാര്‍ച്ച് അഞ്ച് – വെള്ളാങ്കല്ലൂരിലെ റിസോര്‍ട്ട്

മാര്‍ച്ച് ആറു- പുഴയ്ക്കല്‍ ശോഭ മാള്‍ ( നാലു കടകളില്‍ കയറി ), വെസ്റ്റ് ഫോര്‍ട്ട് ലിനന്‍ ക്ലബ്, പെരിഞ്ഞനം മര്‍വ റസ്റ്ററന്റ്

മാര്‍ച്ച് എട്ട്- പാവറട്ടി വെണ്‍മേനാട് വിവാഹ ചടങ്ങില്‍