മുസ്ലിം യുവാവുമായി പ്രണയം; യുപിയിൽ വിധവയായ സ്ത്രീയെ സഹോദരങ്ങള്‍ ശ്വാസം മുട്ടിച്ചുകൊന്നു

single-img
13 March 2020

മുസ്ലിം സമുദായത്തിലുള്ള യുവാവുമായി പ്രണയത്തിലായതിനെ തുടർന്ന് യുപിയിൽ ദുരഭിമാന കൊലപാതകം.
വിധവയായ സ്ത്രീയെ സഹോദരങ്ങള്‍ ചേര്‍ന്ന് ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തുകയായിരുന്നു. കൊലചെയ്ത ശേഷം സഹോദരങ്ങള്‍ ചേര്‍ന്ന് മൃതദേഹം സംസ്കരിക്കുകയും ചെയ്തുവെന്നും പോലീസ് പറയുന്നു. യുപിയിലെ മുസഫര്‍ നഗറിലെ കൂക്ഡ ഗ്രാമത്തിലാണ് സംഭവം.

Support Evartha to Save Independent journalism

കൊലചെയ്യപ്പെട്ട യുവതിയുടെ സഹോദരങ്ങളായ സുമിത് കുമാര്‍, സോനു എന്നിവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് ന്യൂ മന്ദി പോലീസ് കേസെടുക്കുകയും വ്യാഴാഴ്ച ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. 35 വയസുള്ള യുവതിയുടെ കാമുകന്‍ സുല്‍ഫിക്കര്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.

തങ്ങളുടെ തമ്മിലുള്ള ബന്ധം അറിഞ്ഞ ബന്ധുക്കള്‍ യുവതിയെ കൊലപ്പെടുത്തിയശേഷം വിവരം ആരെയും അറിയിക്കാതെ മൃതദേഹം സംസ്കരിച്ചുവെന്നാണ് ഇയാള്‍ നല്‍കിയ പരാതി. രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു അപകടത്തിലാണ് യുവതിയുടെ ഭര്‍ത്താവ് മരിക്കുന്നത്. പിന്നീട് സുല്‍ഫിക്കറുമായി പ്രണയത്തിലായ യുവതി ഇയാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു.