പട്ടണക്കാട് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

single-img
13 March 2020

ചേര്‍ത്തല: പട്ടണക്കാട് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി. ആരതി എന്ന പെണ്‍കുട്ടിയെയാണ് ഇന്ന രാവിലെ മുതല്‍ കാണാതായത്.പട്ടണക്കാട് സ്വദേശികളായ ഗായത്രി ഉയദകുമാര്‍ ദമ്പതികളുടെ മകളാണ് ആരതി. മാതാപിതാക്കളുടെ പരാതിയില്‍ പട്ടണക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. അമ്മ ജോലിചെയ്യുന്ന കടയിലേക്ക് പോകുന്നവഴിയാണ് കുട്ടിയെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.