വിജയിന്റെ വസതിയില്‍ വീണ്ടും ആദായ നികുതിവകുപ്പ് റെയ്ഡ്

single-img
12 March 2020

ചെന്നൈ: തമിഴ് നടന്‍ വിജയിന്റെ വസതിയില്‍ ആദായ നികുതിവകുപ്പ് വീണ്ടും റെയ്ഡ് നടത്തി. ചെന്നൈ പനയൂരിലെ വീട്ടിലാണ് പരിശോധന നടന്നത്.കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് വിജയുടെ വസതിയില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു.

‘ബിഗില്‍’ സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് സിനിമാസിന്‍റെ ഉടമകള്‍ക്ക്, സിനിമകള്‍ക്ക് പണം നല്‍കുന്ന അന്‍പുച്ചെഴിയനുമായുള്ള ബന്ധത്തിന്‍റെ പേരിലായിരുന്നു നേരത്തേ റെയ്ഡ് നടന്നത്. ചിത്രീകരണം തുടരുന്ന വിജയ്‍ ചിത്രം ‘മാസ്റ്റേഴ്‍സി’ന്‍റെ നിര്‍മാതാവ് ലളിത് കുമാറിന്‍റെ വീട്ടിലും കഴിഞ്ഞ ദിവസം ആദായനികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച് നിലപാടെടുത്ത തിനെ തുടര്‍ന്നാണ് വിജയിനെ ആദായനികുതി വകുപ്പ് നോട്ടമിട്ടത് എന്ന് ആരോപണമുണ്ടാ യിരുന്നു. നേരത്തെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് വിജയ്‌യെ കസ്റ്റഡിയിലെടുത്തിരുന്നു. നിരവധിപ്പേരാണ് അന്ന് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.