ദില്ലി കലാപത്തിന് കാരണം സോണിയാഗാന്ധി: ബിജെപി എംപി മീനാക്ഷി ലേഖി

single-img
12 March 2020


ദില്ലി: ദില്ലി കലാപത്തിലേക്ക് നയിച്ചത് കോണ്‍്ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പ്രസംഗമെന്ന് ബിജെപി എംപി മീനാക്ഷി ലേഖി. രാംലീല മൈതാനിയില്‍ അവര്‍ ഡിസംബര്‍ 14ന് നടത്തിയ പ്രസംഗമാണ് സംഘര്‍ഷത്തിലേക്കും തുടര്‍ന്ന് കലാപത്തിലേക്കും എത്തിച്ത്. പൗരത്വഭേദഗതിക്ക് എതിരെ മരണം വരെ സമരം ചെയ്യാന്‍ സോണിയ ഗാന്ധി ആഹ്വാനം ചെയ്തിരുന്നുവെന്നും അടുത്ത ദിവസങ്ങളിലാണ് ജാമിഅയില്‍ സംഘര്‍ഷം നടന്നതെന്നും അവര്‍ പറഞ്ഞു.

പൗരത്വഭേദഗതി പ്രക്ഷോഭമാണ് കലാപത്തിന് പിന്നിലെന്നും അവര്‍ ലോക്‌സഭയില്‍ കുറ്റപ്പെടുത്തി. അതേസമയം ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂറും പര്‍വേശ് ശര്‍മയുടെയും പ്രസംഗമാണ് കലാപത്തിന് കാരണമെന്നാണ് ചിലരുടെ ആരോപണം. അത് തെറ്റാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.