ഓഹരി വിപണിയില്‍ തുടക്കം നഷ്ടത്തില്‍; സെന്‍സെക്‌സ് 2400 നിഫ്റ്റി 730

single-img
12 March 2020

മുംബൈ: രാജ്യത്ത് നിലനില്‍ക്കുന്ന കൊറോണ ഭീഷണി ഓഹരി വിപണിയേയും വേട്ടയാടുന്നു. കൊറോണ ഭീതിയില്‍ വിപണിയില്‍ നഷ്ടം തുടരുകയാണ്. സെന്‍സെക്സ് 2400 പോയന്റിലും, നിഫ്റ്റി 730 പോയന്റിലുമാണ് വ്യപാരം നടക്കുന്നത്. . ബിഎസ്ഇയില്‍ 97 കമ്ബനികളുടെ ഓഹരികള്‍ മാത്രമാണ് ചെറുതായി നേട്ടം കണ്ടത്.

കൊറോണ ഭീതിയില്‍ പലരാജ്യങ്ങളിലും യാത്രവിലക്ക് ഏര്‍പ്പെടുത്തിയത് വിപണിയെ സാരമായി ബാധിച്ചു. ആഗോള വിപണികളെല്ലാം കനത്ത നഷ്ടത്തിലാണ്. നിക്ഷേപകര്‍ കടുത്ത വില്‍പ്പന സമ്മര്‍ദ്ദത്തിലാണ്.ആഗോള ഇന്ധന വിപണിയിലെ സംഘര്‍ഷങ്ങളും ഓഹരി വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, വേദാന്ത, യെസ് ബാങ്ക്, ആക്സസ് ബാങ്ക്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഗ്രാസിം ഗെയില്‍ ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. സെക്ടറല്‍ സൂചികകള്‍ മൂന്നുമുതല്‍ ഏഴുവരെ നഷ്ടം നേടി .