വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ബന്ധുക്കളെ ചുമതലപ്പെടുത്താം

single-img
12 March 2020

തിരുവനന്തപുരം: സംസ്ഥാനത്തെ തദേശ സ്ഥാപനങ്ങളിലേക്കുള്ള 2020ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാട്ടിൽ ഇല്ലാത്തവർക്കായി നിയമസഹായം ലളിതമാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിനോ സ്ഥാനമാറ്റത്തിനോ തിരുത്തലിനോ അപേക്ഷ നൽകിയവർ ഒഴിവാക്കാൻ പറ്റാത്ത കാരണങ്ങളാൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ മുമ്പാകെ നേർവിചാരണക്കായി ഹാജരാകാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അടുത്ത ബന്ധുക്കളെ അധികാരപ്പെടുത്താവുന്നതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു. വിദേശത്ത് താമസിക്കുന്നവർക്കും പ്രവാസികൾക്കും ഒരു പോലെ ​ഗുണകരമാകുന്നതാണ് പുതുക്കിയ നിയമം.

വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്ന ഫോട്ടോ പതിച്ച ഒരു ഡിക്ലറേഷൻ കൂടി അപേക്ഷകൻ ഒപ്പിട്ട് അധികാരപ്പെടുത്തിയ ആൾ വശം കൊടുത്തയക്കണം. ഡിക്ലറേഷ​ന്റെ മാതൃക www.lsgelection.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്.