ദേശീയജനസംഖ്യാ രജിസ്ട്രറിന് രേഖകള്‍ വേണ്ട: അമിത്ഷാ

single-img
12 March 2020


ദില്ലി: ദേശീയ ജനസംഖ്യാ രജിസ്ട്രറിന് രേഖകള്‍ ആവശ്യമില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ. എന്‍പിആറിന്റെ പേരില്‍ ആരെയും ഡി വോട്ടറായി പ്രഖ്യാപിക്കില്ല. പൗരത്വഭേദഗതിയിലും എന്‍പിആറിലും ചര്‍ച്ചയാകാമെന്ന് മന്ത്രി വ്യക്തമാക്കി. പൗരന്മാരുടെ കൈവശമുള്ളത് എന്താണോ അത് നല്‍കിയാല്‍ മതി. അതും ഇല്ലാത്തവര്‍ ആ കോളം ഒഴിവാക്കിയാല്‍ മതിയെന്നും അദേഹം വ്യക്തമാക്കി.

അതേസമയം ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന ദുരൂഹമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. എന്തിന് വേണ്ടിയാണ് കണക്കെടുപ്പ് നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ ചോദിച്ചു.