ഉന്നാവില്‍ വീണ്ടും പീഡനം; 12 കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊന്നു

single-img
12 March 2020

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ വീണ്ടും ക്രൂരബലാത്സംഗം. 12 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.ചൊവ്വാഴ്ച ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം നടന്നത്. അതിക്രൂരമായി പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

Doante to evartha to support Independent journalism

പ്രദേശത്ത് ഹോളി ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവില്‍ സമീപത്തെ വയലില്‍ നിന്ന് കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച നിലയിലായിരുന്നു പെണ്‍കുട്ടി.

ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും കാണ്‍പൂരിലെ ലാലാ ലാജ്പത് റായ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെയാണ് പെണ്‍കുട്ടി മരിച്ചു.