സ്വന്തം വിവാഹത്തിന് വൈകിവന്ന ഒരേയൊരാള്‍; സുന്ദറിന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ഖുശ്ബു

single-img
12 March 2020

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഖുശ്ബു.രാഷ്ട്രീയത്തില്‍ പ്രവേശിച്ചിട്ടും ഖുശ്ബുവിന്റെ ജനപ്രീതി ഒട്ടും കുറഞ്ഞിട്ടില്ല. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ നിരവധിപ്പേരാണ് അതിനോട് പ്രതികരിക്കാറുള്ളത്.ഇപ്പോഴിതാ തന്റെ ഇരുപതാം വിവാഹവാര്‍ഷികത്തിന് താരം എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സംവിധായകന്‍ സുന്ദര്‍ സിയാണ് ഖുശ്ബുവിന്റെ ഭര്‍ത്താവ്.സുന്ദറിന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നാണ് ഖുശ്ബുവിന്റെ കുറിപ്പ്. ഇരുപതി വര്‍ഷമായി ഒന്നും മാറിയിട്ടില്ല. ഇന്നും ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു നിങ്ങള്‍ ഒരു പുഞ്ചിരിയോടെ എന്നെ കേട്ടുകൊണ്ടിരിക്കുന്നു.സ്വന്തം വിവാഹത്തിന് വൈകിവന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കും.അതാണ് നിങ്ങള്‍. എന്റെ കരുത്തിന് വിവാഹവാര്‍ഷിക ആശംസകള്‍. ഖുശ്ബു കുറിച്ചു.

തന്റെ ആദ്യ ചിത്രമായ മുറൈമാമന്റെ ലൊക്കേഷനില്‍ വച്ചാണ് സുന്ദര്‍ ഖുശ്ബുവിനോടുള്ള പ്രണയം പറഞ്ഞത്.2000 മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായി.അവന്തിക, അനന്തിത എന്നീ രണ്ടു മക്കളും ഇവര്‍ക്കുണ്ട്.