കേരളം ഉൾപെടെയുള്ള കൊറോണ ബാധിത സംസ്ഥാനങ്ങൾ സന്ദർശിക്കരുത്; മുന്നറിയിപ്പുമായി തമിഴ്‌നാട്

single-img
12 March 2020

കേരളത്തിൽ കൊറോണ ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളം സന്ദര്‍ശിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി തമിഴ്‌നാട്. അത്യാവശ്യമായ ഘട്ടങ്ങളിൽ അല്ലാതെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

അതേപോലെ തന്നെയാകണം കേരളം ഉൾപെടെയുള്ള കൊറോണ ബാധിതമായ മറ്റുള്ള സംസ്ഥാനങ്ങൾ സന്ദർശിക്കുമ്പോഴും മുൻകരുതൽ എടുക്കേണ്ടത് എന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി നിയമസഭയിൽ ആവശ്യപെട്ടു.

അതേസമയം രാജ്യത്തെ വിമാനത്താവളങ്ങളിൽ എല്ലാം സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ വിശദമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. നിലവിൽ 1057506 പേരെയാണ് രാജ്യത്തെ വിവിധ എയർപോർട്ടുകളിൽ പരിശോധനക്ക് വിധേയമാക്കിയത്. ഇവരിൽ 73 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.